വടക്കുപടിഞ്ഞാറന്‍ യുഎസില്‍ തീവ്ര ഉഷ്ണ തരംഗമെന്ന് റിപ്പോര്‍ട്ട്. അതികഠിനമായ ചൂടില്‍ റോഡുകളും വീടുകളുടെ മേല്‍ക്കൂരകളും ഉരുകുന്നുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചൊവ്വാഴ്ച 49.5 ഡിഗ്രീ സെല്‍ഷ്യസ് താപനിലയാണ് പലയിടത്തും രേഖപ്പെടുത്തിയത്. ജൂലൈ ആകുന്നതോടെ ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

അമേരിക്കയുടെ പസഫിക് വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ചയോടെ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പോര്‍ട്ട്‌ലന്‍ഡിലും വാഷിംഗ്ടണിലെ സിയാറ്റിലിലും താപനില സര്‍വകാല റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് റിപ്പോര്‍ട്ട്. പോര്‍ട്ട്‌ലന്‍ഡിലെ വിമാനത്താവളത്തില്‍ ഞായറാഴ്ച രേഖപ്പെടുത്തിയ താപനില 109.94 ഡിഗ്രി ഫാറന്‍ഹെയിറ്റാണ്.

വാഷിംഗ്ടണ്‍, ഒറിഗണ്‍ എന്നീ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളില്‍ സീസണല്‍ ശരാശരിയേക്കാള്‍ 100.4 ഡിഗ്രി വരെ ഉയരത്തില്‍ താപനില എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അതേസമയം കാനഡയില്‍ വെളളിയാഴ്ചയ്ക്ക് ശേഷം 130 ഓളം ആളുകള്‍ ആകസ്മികമായി മരണപ്പെട്ടുവെന്നും ഇവയില്‍ പലതും കൊടുംചൂട് താങ്ങാനാകാതെയുള്ള മരണങ്ങളാണെന്നും റിപ്പോര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here