അതിശക്തമായ ചൂടില്‍ വലഞ്ഞ് അമേരിക്ക. യുഎസ്സിലെ ഓറിഗോണില്‍ മാത്രം 79 പേരാണ് അതിശക്തമായ ഉഷ്ണതരംഗത്തില്‍ മരിച്ചത്. വാഷിങ്ടണ്‍ അധികാരികള്‍ നല്‍കുന്ന വിവരമനുസരിച്ച് അവിടെ മാത്രം ഇരുപതോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ജൂണ്‍ 25ാം തിയ്യതിയാണ് ചൂട് കഠിനമാവാന്‍ തുടങ്ങിയത്. ജൂണ്‍ 30ഓടെ അസഹ്യമാവാന്‍ തുടങ്ങി.

അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ആളുകളുടെ ജീവനെടുക്കുന്നയത്ര അപകടകാരിയാവും എന്നത് സംബന്ധിച്ച് ധാരണയുണ്ടായിരുന്നില്ല. ഫാനോ, എയര്‍കണ്ടീഷനറോ ഇല്ലാതെ ഒരു നിമിഷം പോലും അതിജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ് നിലവിലുള്ളത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here