Home ന്യൂസ്‌ അമേരിക്ക നികുതിവെട്ടിപ്പ്; ട്രംപിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അറസ്റ്റില്‍

നികുതിവെട്ടിപ്പ്; ട്രംപിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അറസ്റ്റില്‍

0
നികുതിവെട്ടിപ്പ്; ട്രംപിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അറസ്റ്റില്‍

നികുതി വെട്ടിപ്പ് കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അറസ്റ്റില്‍. പതിനഞ്ച് വര്‍ഷത്തോളം നികുതി വെട്ടിപ്പ് നടത്തി കബളിപ്പിച്ചുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ട്രംപിന്റെ കമ്പനികളില്‍ സൂക്ഷിച്ചിരുന്ന അക്കൗണ്ട് ബുക്കുകളില്‍ തിരിമറി നടത്തിയാണ് നികുതി വെട്ടിപ്പ് നടത്തിയിരുന്നത്.

കമ്പനിയില്‍ രണ്ട് തരം അക്കൗണ്ട് ബുക്കുകള്‍ സൂക്ഷിച്ചായിരുന്നു കബളിപ്പിക്കല്‍. കമ്പനിയുടെ ആഭ്യന്തര ഉപയോഗത്തിന് കൈകാര്യം ചെയ്തിരുന്ന അക്കൗണ്ട് ബുക്കില്‍ ജീവനക്കാരെ സംബന്ധിച്ച മുഴുവന്‍ പണമിടപാടുകളും കൃത്യമായി രേഖപ്പെടുത്തി. ജീവനക്കാര്‍ക്ക് നല്‍കുന്ന അപ്പാര്‍ട്ട്‌മെന്റ്, കാര്‍, ഫര്‍ണിച്ചര്‍, ട്യൂഷന്‍ പേയ്‌മെന്റ്, ഗിഫ്റ്റുകള്‍ തുടങ്ങി സകല ചിലവുകളുടേയും കൃത്യമായ കണക്ക് ഒന്നാമത്തെ ബുക്കില്‍ രേഖപ്പെടുത്തിയിരുന്നു.

രണ്ടാമത്തെ അക്കൗണ്ട് ബുക്കില്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിച്ചിരുന്നില്ല. പണമിടപാടുകള്‍ സംബന്ധിച്ച് കൃത്യമായ കണക്ക് കാണിക്കാത്ത ഈ ബുക്കാണ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here