
ഫ്‌ളോറിഡയിലെ സര്‍ഫ്‌സെഡില്‍ പന്ത്രണ്ട് നില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 28 ആയി. 24 പേരുടെ മൃതദേഹം കണ്ടെത്തിയതിനു ശേഷം പിന്നീട് ആരെയും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ശനിയാഴ്ച തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു. പിന്നീട് രണ്ട് ദിവസത്തിനു ശേഷം വീണ്ടും നടത്തിയ തിരച്ചിലിലാണ് നാലു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. ഇനിയും 117 പേരെ കണ്ടെത്താനുണ്ടെന്നും മേയര്‍ ലെവിന്‍ കാവ അറിയിച്ചു.
അതേസമയം ഭാഗികമായി തകര്‍ന്ന കെട്ടിടം ഇന്നലെ പൂര്‍ണ്ണമായി തകര്‍ത്തു. കെട്ടിടം തകര്‍ക്കാന്‍ എനര്‍ജെറ്റിക് ഫെല്ലിംഗ് രീതിയാണ് ഉപയോഗിച്ചത്. പ്രധാന തൂണുകളില്‍ ചെറു സ്‌ഫോടനങ്ങള്‍ നടത്തി കെട്ടിടം താഴേക്ക് ഇരുത്തുന്ന രീതിയാണിത്. കെട്ടിടത്തിന്റെ ഒരു ഭാഗവും താമസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കെട്ടിടം പൂര്‍ണ്ണമായി തകര്‍ത്തത്. ഫ്‌ലോറിഡയിലെ സര്‍ഫ്‌സൈഡിലെ പന്ത്രണ്ട് നില കെട്ടിടം കഴിഞ്ഞ മാസം 24നാണ് തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്.