വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റിചാര്‍ഡ് ഡോണര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. റിചാര്‍ഡ് ഡോണറിന്റെ ഭാര്യയും നിര്‍മാതാവുമായ ലോറെന്‍ ഷ്യൂലര്‍ ആണ് മരണവാര്‍ത്ത അറിയിച്ചത്. സൂപ്പര്‍മാന്‍ അടക്കം നിരവധി സിനിമകള്‍ സംവിധാനം ചെയ്ത വിഖ്യാത സംവിധായകനാണ് റിചാര്‍ഡ് ഡോണര്‍.

1961ല്‍ എക്സ്- 15 എന്ന സിനിമയിലൂടെയാണ് സംവിധായകനാകുന്നത്. 1976ല്‍ പുറത്തിറങ്ങിയ ദ ഒമെന്‍ എന്ന സിനിമയിലൂടെ റിചാര്‍ഡ് ഡോണര്‍ പ്രശസ്തനായി. 1978ല്‍ പുറത്തിറങ്ങിയ സൂപ്പര്‍മാന്‍ എന്ന സിനിമ അദ്ദേഹത്തെ ആഗോളതലത്തിലും പ്രശസ്തനാക്കി.അക്കാദമി ഓഫ് സയന്‍സ് ഫിക്ഷന്‍ അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് റിചാര്‍ഡ് ഡോണര്‍ അര്‍ഹനായി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here