
കോവിഡ് പ്രതിരോധത്തിനായുള്ള ഫൈസര്‍ വാക്‌സിന്റെ ഫലപ്രാപ്തി 64 ശതമാനം മാത്രമാണെന്ന് ഇസ്രായേല്‍. ജൂണ്‍ ആറ് മുതല്‍ ജൂലൈ മൂന്ന് വരെ നടത്തിയ വാക്‌സിനേഷന്റെ പ്രതികരണം നോക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് രണ്ട് മുതല്‍ ജൂണ്‍ അഞ്ച് വരെ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരെക്കാള്‍ കുറവാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ലഭിച്ച അണുബാധയ്‌ക്കെതിരായ സംരക്ഷണം.
അതേസമയം ഫൈസര്‍ വാക്സിന് ഇതുവരെ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്നും ഫൈസറും ബയോടെകും നേരത്തേ പ്രതികരിച്ചിരുന്നു. മൂന്നാംഘട്ട പരീക്ഷണത്തില്‍ വാക്സിന്‍ 95% ഫലവത്താണെന്നന്നും കമ്പനി സ്ഥിരീകരിച്ചിരുന്നു. വാക്സിന്റെ രണ്ടു ഡോസ് എടുത്ത 90 ശതമാനം പേരിലും രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്കുശേഷം കോവിഡിനെതിരേ പ്രതിരോധം രൂപപ്പെട്ടതായി കണ്ടെത്തിയതായി സിഡിസി ഗവേഷകരും അറിയിച്ചിരുന്നു.