ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ കാവല്‍ പിതാക്കന്മാരായ വി.പത്രോസ്, വി. പൗലോസ് ശ്ലീഹാമാരുടെ ഓര്‍മ്മപ്പെരുന്നാള്‍ വിവിധ പരിപാടികളോടെ ആചരിച്ചു. 2021 ജൂണ്‍ 24 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് കൊടിയേറ്റും സന്ധ്യാപ്രാര്‍ത്ഥനയും വചനശുശ്രൂഷയും നടത്തപ്പെട്ടു. ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപോലിത്ത, കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യുഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപോലിത്ത, ഓര്‍ത്തഡോക്ള്‍സ് സെമിനാരി അദ്ധ്യാപകന്‍  വന്ദ്യ ഫാ. ഡോ.എം.പി. ജോര്‍ജ് എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.

വി. മൂന്നിന്മേല്‍ കുര്‍ബാന, വചനശുശ്രൂഷ, പെരുന്നാള്‍ റാസ, സംഗീത സന്ധ്യ, സ്‌നേഹവിരുന്ന്, എന്നീ പരിപാടികള്‍ വിശ്വാസികള്‍ക്കു അനുഗ്രഹമായി. വന്ദ്യരായ ഫാ.ഡോ.സി.ഓ.വര്‍ഗീസ്, ഫാ. പി.എം.ചെറിയാന്‍, ഫാ.ജോണ്‍സന്‍ പുഞ്ചക്കോണം, ഫാ.  രാജേഷ്. കെ.ജോണ്‍. ഫാ.വര്‍ഗീസ് തോമസ്, ഫാ.ഡോ.വി.സി.വര്‍ഗീസ്.ഫാ.ക്രിസ്റ്റഫര്‍ മാത്യു എന്നിവരും ഏറെ വിശ്വാസികളും ഇടവകാംഗങ്ങളും പെരുന്നാളില്‍ ഭക്തിപൂര്‍വ്വം സംബന്ധിച്ചു.

ബഹു.ഡോ.എം. പി. ജോര്‍ജ് അച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട 25 ല്‍ പരം പേര്‍ അടങ്ങുന്ന ഗായകസംഘത്തിന്റെ സംഗീത പരിപാടി ഈ വര്‍ഷത്തെ പെരുന്നാളിനെ ഭക്തിസാന്ദ്രമാക്കി. ഇടവക വികാരി ഫാ.ഐസക്.ബി.പ്രകാശ്, ട്രസ്റ്റി ജോര്‍ജ് തോമസ്, സെക്രട്ടറി ഷിജിന്‍ തോമസ്, രാജു സ്‌കറിയ, ഷാജി യോഹന്നാന്‍,യെല്‍ദോസ് ജോസഫ്,ജിന്‍സ് ജേക്കബ് എന്നിവര്‍ വിവിധ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
           .  

LEAVE A REPLY

Please enter your comment!
Please enter your name here