ന്യൂയോര്‍ക്: വിദേശങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ടും പ്രവാസജീവിതം അവസാനിപ്പിച്ചും കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസി മലയാളികള്‍ കാര്‍ഷീക പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആവശ്യമായ എല്ലാ സഹകരണവും സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കുമെന്ന് ക്ഷ്രി വകുപ്പ് മന്ത്രി പി പ്രസാദ് ഉറപ്പു നല്‍കി. ജൂലൈ 2നു പി എം എഫ് ഗ്ലോബല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടോക് വിത്ത് ലീഡേഴ്സ് എന്ന പരിപാടിയില്‍ കോവിഡാനന്തര പ്രവാസം, പ്രതീക്ഷകളും പ്രതിസന്ധികളും’ എന്ന വിഷയത്തെ ആസ്പദമാക്കി സൂം പ്ലാറ്റുഫോം വഴി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കോവിഡിനെ തുടര്‍ന്നു കേരളം അഭിമുഘീകരിക്കുന്ന ആരോഗ്യ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചു മന്ത്രി വിശദീകരിച്ചു. പ്രതികൂല സാഹചര്യങ്ങളുടെയിടയിലും പ്രവാസികള്‍ നേരിടുന്ന വിഷയങ്ങള്‍ പഠിച്ചു പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നു മന്ത്രി പറഞ്ഞു. പി എം എഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പി സലിം സൂം മീറ്റിംഗില്‍ അധ്യക്ഷത വഹിച്ചു. മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ വിശിഷ്ട വ്യക്തികളായി പങ്കെടുത്ത ബഹുമാനപെട്ട കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ്, ബഹു. സ്വാമി ഗുരുരത്‌നം, ബഹു. എസ് സുരേന്ദ്രന്‍ ഐ പി എസ് എന്നിവരെ പ്രസിഡന്റ് പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു.

കോവിഡു മഹാമാരിയില്‍ പി എം എഫ് പ്രവര്‍ത്തകര്‍ നടത്തിയ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളെ മുഖ്യ പ്രാസംഗീകനായ സ്വാമി ഗുരുരത്‌നം പ്രത്യകം അഭിനന്ദിച്ചു..തലചായ്ക്കുവാന്‍ ഇടമില്ലാത്തവര്‍ക് വീട് നിര്‍മിച്ചു നല്‍കിയ പി എം എഫിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു. പ്രവാസി മലയാളികള്‍ നേരിടുന്ന നിരവധി നിയമ വിഷയങ്ങളില്‍ തൃപ്തികരമായ നിര്‍ദേശങ്ങള്‍ തുടര്‍ന് പ്രസംഗിച്ച എസ് സുരേന്ദ്രന്‍ ഐ പി എസ് നല്‍കി.

ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കന്‍ ,ഗ്ലോബല്‍ ഖജാന്‍ജി നൗഫല്‍ മടത്തറ , ജിഷിന്‍ പാലത്തിങ്ങല്‍ ,സാജന്‍ പട്ടേരി ,ജോര്‍ജ് പടിക്കക്കുടി, അഡ്വ പ്രേമ ,ബിജു തോമസ് , അമേരിക്കന്‍ കോര്‍ഡിനേറ്റര്‍ ഷാജി പി രാമപുരം ,സ്റ്റീഫന്‍ അലക്‌സ് , ചന്ദ്ര സേനന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ബഹു. മന്ത്രിയുടെ ഉല്‍ഘടന പ്രഭാഷണവും, ബഹു. സ്വാമി ഗുരുരത്‌നം അവര്‍കളുടെ മുഖ്യ പ്രഭാഷണവും, ബഹു. എസ് സുരേന്ദ്രന്‍ ഐ പി എസ് അവര്കളുടെ പ്രവാസി നിയമോപദേശവും തുടര്‍ന്നുള്ള ചോദ്യോത്തര സെഷനും പങ്കെടുത്തവര്‍ക്കെല്ലാം വിജ്ഞാനപ്രദമായിരുന്നു.

പി എം എഫു പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി സഹകരിച്ച ഈ മൂന്നു വിശിഷ്ട വ്യക്തികള്‍ക്കും വിവിധ രാജ്യങ്ങളില്‍ നിന്നും പങ്കെടുത്ത അംഗങ്ങള്‍ക്കും ഗ്ലോബല്‍ കമ്മിറ്റുയുടെ പേരില്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ പ്രത്യേക നന്ദി രേഖപെടുത്തി .ഇന്ത്യന്‍ സമയം വൈകീട്ട് 07.30 നു ആരംഭിച്ച പ്രോഗ്രാം 09.30 നു പര്യവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here