പരിധികളില്ലാത്ത ഗ്രൂപ്പ് വിഡിയോ കോള്‍ സേവനം ഗൂഗിള്‍ മീറ്റ് അവസാനിപ്പിച്ചു. ഇനി മുതല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രമായിരിക്കും ഗ്രൂപ്പ് വീഡിയോ കോളിന് സമയം ലഭിക്കുക. ഒരു മണിക്കൂറിലധികം സമയത്തേക്ക് വീഡിയോ കോള്‍ ലഭ്യമാവണമെങ്കില്‍ പണം നല്‍കി ഗൂഗിള്‍ അക്കൗണ്ട് അപ്‌ഗ്രേഡ് ചെയ്യണം. അപ്‌ഗ്രേഡ് ചെയ്തില്ലെങ്കില്‍ കൃത്യം ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കോള്‍ കട്ടാകും.

ഗ്രൂപ്പ് വീഡിയോ കോള്‍ സ്റ്റാര്‍ട്ട് ചെയ്ത് 55 മിനുട്ട് കഴിയുമ്പോള്‍ തന്നെ കോള്‍ ഉടന്‍ അവസാനിക്കുമെന്ന അറിയിപ്പ് ലഭിക്കും. അതേസമയം വ്യക്തിഗത കോളുകള്‍ക്ക് സമയ നിബന്ധനയുണ്ടാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here