കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് അമേരിക്കന്‍ നീന്തല്‍ താരം മൈക്കിള്‍ ആന്‍ഡ്രൂ. വാക്‌സിന്‍ സ്വീകരിച്ചാല്‍ എന്തൊക്കെ സൈഡ് എഫക്ടുകള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ ധാരണയില്ലാത്തതിനാല്‍ താന്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറല്ല എന്നാണ് മൈക്കിള്‍ ആന്‍ഡ്രൂവിന്റെ വിശദീകരണം. കായിക താരമെന്ന നിലയില്‍ ആരോഗ്യം സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും മൈക്കിള്‍ ആന്‍ഡ്രൂ വിശദീകരിച്ചു.

ജൂലൈ 23 ന് ആരംഭിക്കുന്ന ഒളിമ്പിക്സില്‍ അമേരിക്കയെ പ്രതിനിധീകരിച്ച് നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന മൈക്കിള്‍ ആന്‍ഡ്രൂ അമേരിക്കയിലെ ഏറ്റവും നല്ല നീന്തല്‍ക്കാരന്‍ എന്ന വിശേഷണത്തിനുടമയാണ്. അതേസമയം നിലവിലെ നിയമമനുസരിച്ച് ഒളിമ്പിക്‌സ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല.

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here