സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാക്സിന്‍ വിരുദ്ധ പോസ്റ്റുകള്‍ ജനങ്ങളെ വാക്‌സിനേഷനില്‍ നിന്ന് പിന്തിരിപ്പിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ബൈഡന്‍ പ്രതികരിച്ചത്. കൊറോണ വൈറസിനെകുറിച്ചും വാക്സിനുകളെ കുറിച്ചും സാമൂഹികമാധ്യമങ്ങള്‍ നല്‍കുന്ന തെറ്റായ സൂചനകള്‍ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നതിന് കാരണമാകുമെന്ന് ബൈഡന്‍ ആരോപിച്ചു.

നിലവില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ മാത്രമാണ് കോവിഡ് ഭീഷണിയുള്ളത്. വാക്സിന്‍ സ്വീകരിക്കുന്നതിലെ അനാസ്ഥ മൂലമാണ് രാജ്യത്ത് കോവിഡ് മരണസംഖ്യയില്‍ പെട്ടെന്ന് വര്‍ധനവുണ്ടായത്. വാക്‌സിന്‍ സ്വീകരിക്കാത്തവരായിരുന്നു മരണപ്പെട്ടവരില്‍ ഭൂരിഭാഗവും. ഈ സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാക്‌സിന്‍ വിരുദ്ധ പോസ്റ്റുകള്‍ ജനങ്ങളെ കൂടുതല്‍ സംശയാലുക്കളാക്കുകയും അവര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കുകയും ചെയ്യുന്നു.

വാക്‌സിന്‍ വിരുദ്ധ പോസ്റ്റുകളിടുന്നവര്‍ ജനങ്ങളെ കൊല്ലുകയാണെന്ന് ബൈഡന്‍ ആരോപിച്ചു. നിലവില്‍ സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന മുഴുവന്‍ വാക്‌സിന്‍ വിരുദ്ധ പോസ്റ്റുകളും വ്യാജപ്രചരണങ്ങളടങ്ങുന്ന കുറിപ്പുകളും നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here