ചൈനയ്ക്കെതിരെ നയതന്ത്രതലത്തില്‍ സംയുക്ത ധാരണയിലെത്തി അമേരിക്കയും ജര്‍മ്മനിയും. ചൈനയിലെ കടുത്ത മനുഷ്യാവകാശ ലംഘനത്തേയും ജനാധിപത്യവിരുദ്ധ നീക്കങ്ങളേയും ഒരുമിച്ച് എതിര്‍ക്കുമെന്ന കാര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ജര്‍മ്മന്‍ പ്രധാനമന്ത്രി ഏയ്ഞ്ചെലാ മെര്‍ക്കല്‍ തീരുമാനം അംഗീകരിക്കുകയായിരുന്നു.

‘സ്വതന്ത്രമായ ജനാധിപത്യവ്യവസ്ഥകള്‍ക്കായി നിലനില്‍ക്കുന്ന രണ്ടു രാജ്യങ്ങളാണ് അമേരിക്കയും ജര്‍മ്മനിയും. മനുഷ്യാവകാശലംഘനം ആരു നടത്തിയാലും പൊറുക്കാനാവില്ല. ശബ്ദമുയര്‍ത്തുക തന്നെ വേണം.’ മെര്‍ക്കല്‍ പറഞ്ഞു. ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കുന്ന ലോകവ്യവസ്ഥയ്ക്കായി അമേരിക്ക എന്നും നിലകൊള്ളുമെന്ന് ബൈഡന്‍ പറഞ്ഞു. സ്വാതന്ത്ര്യം ഹനിക്കുന്നതരത്തില്‍ ചൈനയോ മറ്റേതെങ്കിലും രാജ്യങ്ങളോ പെരുമാറുമ്പോള്‍ ആഗോളതലത്തില്‍ അതിനെ കൂട്ടായി എതിര്‍ക്കേണ്ടത് അനിവാര്യതയാണെന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here