ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനൊരുങ്ങുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഈ മാസം 27-ാം തീയതി അദ്ദേഹം ഇന്ത്യയിലെത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ത്യയുമായി നിലനില്‍ക്കുന്ന അമേരിക്കയുടെ നല്ല ബന്ധം ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ബ്ലിങ്കന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, പ്രതിരോധ മന്ത്രി അജിത്ത് ഡോവല്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here