അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്ത് ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിച്ച ബില്‍ ക്ലിന്റണും ഭാര്യയും ഇന്ത്യന്‍ ഭക്ഷണം തെരഞ്ഞെടുത്തുവെന്ന കൗതുകകരമായ വെളിപ്പെടുത്തല്‍. സിഎന്‍എന്‍ ആണ് ഇത്തരമൊരു കൗതുക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്ഞിക്കൊപ്പം കൊട്ടാരത്തിലെ ഔദ്യോഗിക ഭക്ഷണത്തിന് പകരം ടൂറിസ്റ്റുകളെപ്പോലെ പുറത്ത് കറങ്ങിനടന്ന് ഇന്ത്യന്‍ ഭക്ഷണം കഴിക്കാനാണ് ബില്‍ ക്ലിന്റണും ഭാര്യയും താല്‍പര്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.

ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം ബാക്കിയുള്ള സമയം പ്രസിഡന്റ് എന്ത് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് അന്നത്തെ ഫോറിന്‍ സെക്രട്ടറിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ ഡൊമിനിക് ചില്‍ക്കോട്ടും, ടോണി ബ്ലെയറിന്റെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിയായ ജോണ്‍ ഹോംസും അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന് അങ്ങനെ കൃത്യമായ പ്ലാനുകള്‍ ഇല്ലെന്നും പുറത്ത് യാത്ര ചെയ്യാനും ഇന്ത്യന്‍ ഭക്ഷണം കഴിക്കാനുമാണ് സാധ്യതയെന്നും പ്രസിഡന്റിനൊപ്പം വന്ന ടീം വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ആഗ്രഹിച്ച പോലെ ക്ലിന്റണ് ഇന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. ലണ്ടനിലെ ലെ പോണ്ട് ഡി ലാ ടൂര്‍ എന്ന ഫ്രഞ്ച് ഹോട്ടലില്‍ നിന്നാണ് പ്രസിഡണ്ടും സംഘവും ഭക്ഷണം കഴിച്ചത്. ഹാലിബട്ട്, സാല്‍മണ്‍, സോള്‍ തുടങ്ങിയ മത്സ്യങ്ങള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങളും മുയലിറച്ചിയുമാണ് അവര്‍ കഴിച്ചത്. 265 പൗണ്ട് അഥവാ 27000ത്തോളം രൂപയായിരുന്നു ഭക്ഷണത്തിന്റെ ബില്‍.

LEAVE A REPLY

Please enter your comment!
Please enter your name here