ക്യൂബന്‍ സുരക്ഷ ഉദ്യോഗസ്ഥനും ആഭ്യന്തര മന്ത്രാലയ സേനക്കും യു.എസ് ഉപരോധം പ്രഖ്യാപിച്ചു. ക്യൂബന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ അല്‍വാരോ ലോപസ് മിയറയ്ക്കാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ക്യൂബയ്‌ക്കെതിരെ വീണ്ടും വിലക്ക് ഏര്‍പ്പെടുത്തുന്നത്.

ക്യൂബന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ 78കാരനായ അല്‍വാരോ ലോപസ് മിയറയ്ക്കാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. മുന്‍ പ്രസിഡന്റ് ട്രംപ് സ്വീകരിച്ച കടുത്ത സമീപനം തന്നെയാണ് ഇപ്പോള്‍ ജോ ബൈഡനും പിന്തുടരുന്നത്. അതേസമയം നിയന്ത്രണങ്ങള്‍ വരുത്തേണ്ടിയിരുന്നത് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കും സേനക്കുമായിരുന്നുവെന്നാണ് ക്യൂബ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here