കോവിഡ് വ്യാപനം അവസാനിക്കുന്നതിനു മുന്‍പ് അമേരിക്കയില്‍ മാരക ഫംഗസ് ബാധയായ കാന്‍ഡിഡ ഓറിസ് പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. അത്യന്തം അപകടകാരിയായ ഈ ഫംഗസ് രക്തപ്രവാഹത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അത് ജീവന്‍ അപകടത്തിലാക്കുമെന്ന സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

രക്തപ്രവാഹ അണുബാധയ്ക്കും മരണത്തിനും കാരണമാകുന്ന ഫംഗസായ കാന്‍ഡിഡ ഓറിസിനെ ആന്റിഫംഗല്‍ മരുന്നുകള്‍ക്ക് പ്രതിരോധിക്കാനാവില്ലെന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു. വിട്ടുമാറാത്ത പനിയും വിറയലുമാണ് രോഗലക്ഷണങ്ങള്‍. അണുബാധ മാരകമാകുന്നത് ചര്‍മ്മത്തെ ബാധിക്കുമ്പോഴാണ്. കാന്‍ഡിഡ ഓറിസ് പോലുള്ള രോഗങ്ങള്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്നതിന് മുന്‍പ് പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here