അമേരിക്കയില്‍ മൊത്തം കോവിഡ് കേസുകളില്‍ അഞ്ചിലൊരു ഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഫ്‌ളോറിഡയിലാണെന്ന് വൈറ്റ് ഹൗസ് അഡൈ്വസര്‍ ജെഫ് സയന്റസ്. ഈ ആഴ്ചത്തെ കോവിഡ് കേസുകളില്‍ 40 ശതമാനവും ഫ്‌ലോറിഡ, ടെക്‌സാസ്,മിസോറി എന്നീ സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും സയന്റസ് കൂട്ടിച്ചേര്‍ത്തു.

പുതുതായി കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത് കൂടുതലും വാക്‌സിന്‍ സ്വീകരിക്കാത്തവരിലാണ്. രാജ്യത്തെ വാക്‌സിനേഷന്‍ നിരക്കിന്റെ ശരാശരി 49% ആണെങ്കിലും, ഫ്‌ലോറിഡയിലെ ജനസംഖ്യയുടെ 47 ശതമാനവും, ടെക്സാസിലെ ജനസംഖ്യയുടെ 43 ശതമാനവും, മിസോറിയിലെ ജനസംഖ്യയുടെ 40 ശതമാനവും മാത്രമേ വാക്‌സിന്‍ സീരീസ് പൂര്‍ത്തിയാക്കിയിട്ടുള്ളൂ.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും വളരെ ചെറിയ രീതിയില്‍ മാത്രമാണ് ഫ്‌ളോറിഡയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഏറെ വൈകി മാത്രം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മേയ് 2020 ല്‍ തന്നെ തുറന്നുപ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. കോവിഡ് പാന്‍ഡമിക്കിന്റെ സമയത്ത് സ്വീകരിച്ച ഈ മൃദുസമീപനം തന്നെയാണ് പുതിയ കോവിഡ് കേസുകളുടെ 20 ശതമാനവും ഫ്‌ലോറിഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണവും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here