അമേരിക്കയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അര ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിമൂന്ന് ലക്ഷം കടന്നു. 6.27 ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച് മരിച്ചത്. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര് ഇതുവരെ രോഗമുക്തി നേടി.
ലോകത്താകമാനം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് അഞ്ചര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ഇതോടെ ലോകമൊട്ടാകെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം പത്തൊന്‍പത് കോടി അന്പത്തിയൊന്പത് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 41.92 ലക്ഷം പേര് മരിച്ചു. പതിനേഴ് കോടി എഴുപത്തിയാറ് ലക്ഷം പേര് രോഗമുക്തി നേടി.