ആമസോണില്‍ നിന്ന് വൈറ്റമിന്‍ ഗുളികളും സ്‌ക്യൂവറും ഓര്‍ഡര്‍ ചെയ്തയാള്‍ വീട്ടിലെത്തിയ പാഴ്‌സലിന്റെ വലുപ്പം കണ്ട് ഞെട്ടിപ്പോയി. ഇംഗ്ലണ്ടിലെ നോര്‍ത്തംബര്‍ലാന്‍ഡിലെ ആല്‍ന്‍വിക്കില്‍ താമസിക്കുന്ന മാര്‍ക്ക് റീഡ് എന്ന അമ്പത്തിയഞ്ചുകാരനാണ് തനിക്ക് ലഭിച്ച പാഴ്‌സല്‍ കണ്ട് അന്തം വിട്ടത്. ഒരുചെറിയ കുപ്പി വിറ്റാമിന്‍ ഗുളികകളും ഇറച്ചി ഗ്രില്‍ ചെയ്യാന്‍ സ്‌ക്യൂവറുമാണ് അദ്ദേഹം ആമസോണിലൂടെ ഓര്‍ഡര്‍ ചെയ്തത്.

815 രൂപ വിലയുള്ള 120 വിറ്റാമിന്‍ ഡി3 ഗുളികകള്‍ അടങ്ങുന്ന ഒരു കുപ്പിയും, 768 രൂപ വിലയുള്ള നീളമുള്ള സ്‌ക്യൂവറുമാണ് ടിവി പായ്ക്ക് ചെയ്യുന്ന അത്രയും വലിപ്പമുള്ള ബോക്‌സില്‍ മാര്‍ക്കിന്റെ വീട്ടുപടിക്കലെത്തിയത്. മൂന്ന് ഇഞ്ച് ഉയരമുള്ള പ്ലാസ്റ്റിക് കുപ്പിയും ഏകദേശം രണ്ടര അടി നീളമുള്ള ബാര്‍ബിക്യൂ സ്‌ക്യൂവറും പായ്ക്ക് ചെയ്യാന്‍ ഇത്രയും വലിയ ബോക്‌സ് ആവശ്യമില്ലാത്തതിനാല്‍ തനിക്ക് ലഭിച്ച പാഴ്‌സല്‍ മാറിപ്പോയതാവാമെന്നാണ് മാര്‍ക്ക് ആദ്യം കരുതിയത്.

എന്നാല്‍ പാഴ്‌സല്‍ തുറന്നു നോക്കിയപ്പോള്‍ കുറേയെറെ കടലാസുകളുടെ അടിയിലായി താന്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കണ്ടെത്തുകയായിരുന്നു. വളരെ ചെറിയ രണ്ട് ഇനങ്ങള്‍ക്കായി അവര്‍ ഇത്രയധികം പാക്കേജിംഗ് ഉപയോഗിക്കുമെന്ന് എനിക്ക് വിശ്വസിക്കാനായില്ലെന്നും ബോക്സിനും പേപ്പറിനും ഗുളികയുടെ കുപ്പിയേക്കാള്‍ ഭാരമുണ്ടെന്നും മാര്‍ക്ക് പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here