അമേരിക്ക പസഫിക് സമുദ്രത്തില്‍ നടത്താറുള്ള പരിശീനത്തിനെതിരെ പ്രതിഷേധവുമായി വടക്കന്‍ കൊറിയ. അമേരിക്കയുടെ നയം മേഖലയിലെ ഭരണാധികാരികളുടെ സമ്മതത്തോടെയല്ലെന്ന് കിം ജോംഗ് ഉന്‍ വിമര്‍ശിച്ചു. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസങ്ങള്‍ മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ഉന്‍ ആരോപിച്ചു.

രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രധാരണയ്ക്ക് വിരുദ്ധമായ നിലപാടാണിത്. സൈനിക അഭ്യാസം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും കിം ജോംഗ് ഉന്‍ പറഞ്ഞു. ഇതിനെതിരെ തങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കിം ജോംഗ് ഉന്‍ പറഞ്ഞു. സൈനിക നീക്കങ്ങളെ ഏറെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നതെന്ന് കിം ജോംഗ് ഉന്നിന്റെ സഹോദരിയും വൈസ് പ്രസിഡന്റുമായ കിം യോ ജോംഗും വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here