കാലിഫോര്‍ണിയയില്‍ ഇന്നലെ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് നാലുപേര്‍. ക്ലോസാ കൗണ്ടി മേഖലയിലാണ് ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം 1.15ന് അപകടം സംഭവിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. യാത്രക്കാരായ നാലുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.

കൗണ്ടി മേഖലയിലെ സാക്രാമെന്റോ എന്ന സ്ഥലത്താണ് ഹെലികോപ്റ്റര്‍ നിലംപതിച്ചത്. മരണപ്പെട്ടവരെ സംബന്ധിച്ച വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. ദേശീയപാത 45ന് സമീപത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here