അമേരിക്കയില്‍ കോവിഡ് വകഭേദമായ ഡെല്‍റ്റാ വാരിയന്റ് വ്യാപനം ശക്തമായ തുടരുന്ന സാഹചര്യത്തില്‍ പലയിടങ്ങളിലും വീടിനുള്ളിലും മാസ്‌ക് നിര്‍ബന്ധമാക്കി അധികൃതര്‍. സാന്‍ ഫ്രാന്‍സിസ്‌കോ, സാക്രമെന്റോ, യോളോ, ലോസ് ഏഞ്ചല്‍സ്, ലുസിയാന എന്നിവിടങ്ങളിലാണ് മാസ്‌ക്കുകള്‍ കര്‍ശനമാക്കിയിട്ടുള്ളത്. രാജ്യത്തെ എഴുപത് ശതമാനത്തോളം മുതിര്‍ന്ന പൗരന്മാര്‍ക്കും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞിട്ടും കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്താത്തതിനെത്തുടര്‍ന്നാണ് തീരുമാനം.

വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കിലും വീടുകള്‍ക്കുള്ളിലും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിശക്തമായ രീതിയിലാണ് അമേരിക്കയില്‍ രോഗ വ്യാപനം തുടരുനന്ത്. 72790 കേസുകളാണ് ഓരോ ദിവസവും പുതുതായി വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ 95 ശതമാനം രോഗികള്‍ക്കും കൊവിഡിന്റെ ഡെല്‍റ്റാ വൈറസ് ആണ് പിടിപ്പെട്ടിട്ടുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here