ലോകത്തിലെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥിനിയായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ 11 വയസ്സുകാരി നതാഷ. അമേരിക്കന്‍ യൂണിവേഴ്സിറ്റിയാണ് നതാഷയ്ക്ക് ലോകത്തിലെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥിനിയെന്ന പദവി നല്‍കി ആദരിച്ചത്. എസ്.എ.ടി, എ.സി.ടി പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് നതാഷയെ തെരഞ്ഞെടുത്തത്.

ഈ പരീക്ഷകളില്‍ നതാഷ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് ജോണ്‍സ് ഹോപ്കിന്‍സിലെ അധികൃതര്‍ പറഞ്ഞു. പരീക്ഷകളില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്കാണ് നതാഷ സ്വന്തമാക്കിയത്. ഇന്ത്യന്‍ വംശജയായ നതാഷ ന്യൂജേഴ്സിയിലെ തെല്‍മ എല്‍ സ്റ്റാന്‍ഡ് മിയര്‍ എലമന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. 84 രാജ്യങ്ങളിലായി 19,000ത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here