അമേരിക്കയില്‍ ഡെല്‍റ്റാ വ്യാപനം തുടരുന്നതിനിടെ ആശങ്ക വിതച്ച് ആര്‍എസ് വി വൈറസും പടരുന്നു. അതിവേഗം പടരുന്ന ആര്‍എസ് വി വൈറസ് കുട്ടികളെയും പ്രായമായവരെയുമാണ് കൂടുതലായി ബാധിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തണുപ്പ് കാലത്ത് മാത്രം കൂടുതലായി കണ്ടുവരാറുള്ള ആര്‍എസ് വി വൈറസ് കഠിനമായ ചൂടിലും പടര്‍ന്നു പിടിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ജൂണ്‍ മുതലാണ് ആര്‍എസ് വി ബാധിച്ച കേസുകള്‍ വര്‍ധിച്ചത്. ആര്‍എസ് വി ബാധിച്ചവര്‍ക്ക് പനിക്ക് സമാനമായ ലക്ഷണങ്ങളാണ് കാണിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തുമ്മല്‍ എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. കഴിഞ്ഞ മാസം കേസുകളില്‍ വലിയ വര്‍ധന ഉണ്ടായതായി സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here