കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി സെന്‍ഡേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍. വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്തവരില്‍ കോവിഡ് രണ്ടാമതും വരാന്‍ ഇരട്ടിയിലേറെ സാധ്യതയുണ്ടെന്നാണ് സിഡിസിപി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് വീണ്ടും കൊറോണ ബാധിക്കാനുള്ള സാധ്യത വാക്സിന്‍ സ്വീകരിച്ചവരേക്കാള്‍ 2.34 ശതമാനം കൂടുതലാണെന്ന് പഠനം പറയുന്നു.

കെന്റക്കിയില്‍ നിന്നുള്ള 246 പേരെ ഉള്‍പ്പെടുത്തി നടത്തിയ റിസര്‍ച്ചിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020 ല്‍ കൊറോണ ബാധിച്ച് ഇവര്‍ക്ക് 2021 മേയ്-ജൂണ്‍ മാസങ്ങളില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് വിതരണം ചെയ്യുന്ന ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ സ്വീകരിച്ചവരേയും ഒരു വാക്‌സിനും സ്വീകരിക്കാത്തവരേയും തമ്മില്‍ നടത്തിയ താരതമ്യ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here