അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ കൂടുതല്‍ ശക്തിയാര്‍ജിച്ച താലിബാന്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമവിഭാഗം മേധാവിയെ താലിബാന്‍ കൊലപ്പെടുത്തി. മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ജിഎംഐസി) മേധാവി ദാവ ഖാന്‍ മെനാപലിയാണ് താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ വക്താവായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലഷ്‌കര്‍ ഘായില്‍് താലിബാന്‍-അഫ്ഗാന്‍ സേനകള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിവിധ പ്രദേശങ്ങളിലെ നൂറിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അതേസമയം തെക്കന്‍ പ്രവിശ്യകളില്‍ താലിബാന്‍ മുന്നേറ്റം തടയാന്‍ യുഎസ് പിന്തുണയോടെ അഫ്ഗാന്‍ സേന വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here