വാർത്ത: രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഓ


ഫിലാഡൽഫിയ:  മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള പാസ്സുകളുടെ വിതരണോദ്ഘാടനം മാപ്പ് ബിൽഡിംഗിൽ പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രഷറാർ ശ്രീജിത്ത് കോമാത്തിൽനിന്നും, അമേരിക്കയിലെ മലയാളി കമ്യൂണിറ്റിയിൽ അറിയപ്പെടുന്ന പ്രശസ്ത ഛായാഗ്രഹനും, ഷോർട്ട്ഫിലിം നിർമ്മിതാവും, സംവിധായകനുമായ സജു വർഗീസ് ആദ്യ ടിക്കററ് ഏറ്റുവാങ്ങിക്കൊണ്ട് ഉത്‌ഘാടനം നിർവ്വഹിച്ചു.

പ്രവാസജീവിതത്തിനിടയിലും ജന്മനാട്ടിലെ ഓണത്തിന്റെ മധുരമായ സ്മരണകള്‍ അവിസ്മരണീയമാക്കുവാനും, ആ മധുര സ്മരണകള്‍ അയവിറക്കാനും, സാംസ്‌കാരിക തനിമ നിലനിര്‍ത്താനും മാപ്പിന്റെ ഈ ഓണാഘോഷം നിമിത്തമാകട്ടെയെന്ന് ടിക്കറ്റ് വില്‍പ്പനയുടെ കിക്കോഫ് നിര്‍വഹിച്ചുകൊണ്ട് സജു വർഗീസ് പറഞ്ഞു.

സിംഗിൾ $15, ഫാമിലി $30 എന്നീ നിരക്കിലാണ് പാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇത് മാപ്പ് ഭാരവാഹികളിൽ നിന്നും, ഓണാഘോഷദിവസത്തെ പ്രത്യേക കൗണ്ടറിൽ നിന്നും ലഭ്യമാകും

ഓഗസ്റ്റ് 14 ന് ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ക്രിസ്റ്റോസ് മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചാണ് (9999 Gantry Road , Philadelphia, PA 19115) ഓണാഘോഷങ്ങൾ നടക്കുന്നത് അമേരിക്കയിലെ പ്രമുഖ കൺസ്ട്രക്ഷൻ ഗ്രൂപ്പായ ടോമർ ഗ്രൂപ്പിന്റെ സി.ഇ.ഓ ശ്രീ തോമസ് മൊട്ടയ്‌ക്കൽ മുഖ്യാതിഥിയായിരിക്കും

ഫോമാ, ഫൊക്കാന, ട്രൈസ്റ്റേറ്റ് കേരളം ഫോറം, വേൾഡ് മലയാളി കൗൺസിൽ ഐ.എൻ.ഓ.സി , ഐ.ഒ.സി,എന്നിവരോടൊപ്പം ഫിലാഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മറ്റെല്ലാ പ്രാദേശിക സംഘടനകളുടെയും നേതാക്കളും പ്രതിനിധികളും ഈ ഓണാഘോഷ പരിപാടികളിൽ സന്നിഹിതരാവും.

പഞ്ചവാദ്യങ്ങൾ, ചെണ്ടമേളങ്ങൾ താലപ്പൊലിയേന്തിയ മഹിളകൾ, മാവേലി മന്നന്റെ എഴുന്നള്ളത്ത്, അത്തപ്പൂക്കളം, പൊതുസമ്മേളനം ,കേരളത്തനിമയിലുള്ള തിരുവാതിരകളി, ആർട്ട്സ് ചെയർമാൻ തോമസുകുട്ടി വർഗീസിന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന മറ്റ് വിവിധ ഓണ കലാപരിപാടികൾ, വാഴയിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യ…ഇവയെല്ലാം ഒത്തുചേരുമ്പോൾ ഓണം അതിന്റെ പഴയകാല പ്രതാപത്തെ അവിസ്മരണീയമാക്കും.

കൂടുതൽ വിവരങ്ങൾക്ക്: ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 203-482-9123, ബിനു ജോസഫ് (ജനറൽ സെക്രട്ടറി): 267-235-4345, ശ്രീജിത്ത് കോമാത്ത് (ട്രഷറാർ): 636-542-2071.


വാർത്ത: രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഓ

LEAVE A REPLY

Please enter your comment!
Please enter your name here