ജനങ്ങള്‍ക്ക് പറയാനുള്ളത് ശ്രവിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് നിയുക്ത ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്‌ലിന്‍ ഹോക്കല്‍. ഈ മാസം 24ന് ന്യൂയോര്‍ക്കിന്റെ 57ാമത് ഗവര്‍ണറായി കാത്‌ലിന്‍ സ്ഥാനമേല്‍ക്കും. ന്യൂയോര്‍ക്കിന്റെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ എന്ന സവിശേഷതയും കാത്‌ലിന്‍ ഹോക്കലിന് ലഭിക്കും. ഗവര്‍ണറുടെ ഓഫീസില്‍ നേരത്തെയുണ്ടായിരുന്ന സ്റ്റാഫുകളില്‍ സദാചാര വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ മുഴുവന്‍ പുറത്താക്കുമെന്നും നിയുക്ത ഗവര്‍ണര്‍ സൂചന നല്‍കി.

അതേസമയം രാജിവെച്ച ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോയുടെ സ്വഭാവ രീതികളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹവുമായി അടുപ്പം പുലര്‍ത്താതിരുന്നതിനാല്‍ അക്കാര്യത്തെക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്ന് കാത്‌ലിന്‍ ഹോക്കല്‍ പ്രതികരിച്ചു. സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കാത്‌ലിന്‍ പറഞ്ഞു.

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here