അഫ്ഗാനിസ്ഥാന്‍ പൂര്‍ണ്ണമായും നിയന്ത്രണ വിധേയത്തിലാക്കിയ താലിബാന്‍ ഉപയോഗിക്കുന്നത് അമേരിക്കയുടെ ആയുധങ്ങളെന്ന വിവരം പുറത്ത് വിട്ട് വൈറ്റ്ഹൗസ്. താലിബാന്‍ ഭീകരര്‍ ഉപയോഗിക്കുന്ന തോക്കുകളുടെയും പെന്റ്ഗണ്‍ ട്രൂപ് സഞ്ചരിക്കുന്ന വാഹനങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതില്‍ നിന്നാണ് ഇവര്‍ ഉപയോഗിക്കുന്നത് അമേരിക്കയുടെ ആയുധങ്ങളാണെന്ന സ്ഥിരീകരണമുണ്ടായത്.

അഫ്ഗാന് പിന്തുണ നല്‍കി അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന സമയത്ത് സുരക്ഷയ്ക്കായി നല്‍കിയിരുന്ന ആയുധങ്ങളാണ് ഇപ്പോള്‍ താലിബാന്‍ പിടിച്ചെടുത്തിരിക്കുന്നത്. ആയുധങ്ങളുടെ പൂര്‍ണ്ണ ചുമതല അഫ്ഗാന്‍ സര്‍ക്കാരിനെയാണ് അമേരിക്ക ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ താലിബാന്‍ രാജ്യം കീഴടക്കിയതോടെ ആയുധ ശേഖരവും അവര്‍ പിടിച്ചെടുക്കുകയായിരുന്നു.

താലിബാന്‍ ഭീകരര്‍ ഉപയോഗിക്കുന്ന ആയുധങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഇവ അമേരിക്കന്‍ സേന ഉപയോഗിച്ചതാണെന്നും ഇത്തരം ആയുധങ്ങളുടെ ഒരു ശേഖരം താലിബാന്റെ പക്കല്‍ ലഭ്യമാണെന്നും വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു. ആയുധങ്ങള്‍ അമേരിക്കക്ക് ഉടനടി കൈമാറുന്ന സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത കുറവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here