അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ ഇഗോര്‍ വോവ്കോവിന്‍സ്‌കി അന്തരിച്ചു. 38 കാരനായ ഇഗോര്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്തരിച്ചത്. ഇഗോറിന്റെ അമ്മയാണ് സോഷ്യല്‍മീഡിയയിലൂടെ മരണ വിവരം സ്ഥിരീകരിച്ചത്. റോച്ചസ്റ്ററിലെ മയോക്ലിനിക്കില്‍ വെച്ചാണ് ഇഗോറ്# മരണമടഞ്ഞത്. ഇതേ ക്ലിനിക്കിലെ ഐസിയു നഴ്‌സാണ് ഇഗോറിന്റെ അമ്മ സ്വെറ്റ്ലാന വോവ്കോവിന്‍സ്‌കി.

ഉക്രൈന്‍ സ്വദേശികളായ ഇഗോറും കുടുംബവും 1989ലാണ യുഎസിലെത്തുന്നത്. ഇഗോറിന്റെ ചികിത്സയ്ക്കായിരുന്നു ഇത്. പിറ്റിയൂറ്ററി ഗ്രന്ഥിയിലുണ്ടായ ട്യൂമറിനെ തുടര്‍ന്ന് വളര്‍ച്ച ഹോര്‍മോണിലുണ്ടായ വ്യതിയാനമാണ് ഇഗോറിന് ഉയരം വര്‍ധിക്കാന്‍ ഇടയാക്കിയത്. 27ാം വയസില്‍ അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോഡ് ഇഗോര്‍ കരസ്ഥമാക്കിയിരുന്നു.

ഏഴ് അടി 8.33 ഇഞ്ചായിരുന്നു (234 മീറ്റര്‍ സെന്റിമീറ്റര്‍) ഇഗോറിന്റെ ഉയരം. 2013 മുതലാണ് ഇഗോര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ആ വര്‍ഷത്തെ തെരഞ്ഞെടുപ്പ് റാലിക്ക് ‘ലോകത്തിലെ ഏറ്റവും വലിയ ഒബാമ ആരാധകന്‍’ എന്ന് ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് ഇഗോര്‍ എത്തിയത് ഒബാമ ശ്രദ്ധിച്ച വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇഗോര്‍ ജനശ്രദ്ധ നേടിയത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here