ചെലവു ചുരുക്കിയുള്ള ജീവിതരീതിയുടെ ഭാഗമായി താന്‍ 23 വര്‍ഷമായി പുതിയ അടിവസ്ത്രങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള കേറ്റ് ഹാഷിമോട്ടോ എന്ന യുവതി. ഡിസ്‌കവറി ചാനലിന്റെ കീഴിലുള്ള ടിഎല്‍സിയുടെ ഷോയായ എക്‌സ്ട്രീം ചീപ്‌സ്‌കേറ്റ്‌സില്‍ സംസാരിക്കവെയാണ് കേറ്റ് തന്റെ എക്‌സ്ട്രാ ഓര്‍ഡിനറി ലൈഫിനെക്കുറിച്ച് വിവരിച്ചത്. അങ്ങേയറ്റം ചെലവു ചുരുക്കി ജീവിക്കുന്നുവരുടെ ജീവിതം പരിചയപ്പെടുത്തുന്ന പരിപാടിയാണ് ‘എക്‌സ്ട്രീം ചീപ്‌സ്‌കേറ്റ്സ്’.

1998 മുതല്‍ കേറ്റ് പുതിയ അടിവസ്ത്രങ്ങള്‍ വാങ്ങിയിട്ടില്ലെന്നാണ് പറയുന്നത്. പകരം ഉള്ളത് കഴുകിയും വൃത്തിയാക്കിയുമാണ് ഉപയോഗിക്കുന്നത്. സോപ്പ്, ഷാംപൂ, ബോഡി ലോഷന്‍, ടൂത്ത് പേസ്റ്റ് തുടങ്ങിയവയും വാങ്ങാറില്ല. ഉപേക്ഷിക്കപ്പെട്ട സാധനങ്ങള്‍ എടുത്ത് നന്നാക്കി വീണ്ടും ഉപയോഗിക്കുക എന്നതാണ് കേറ്റിന്റെ രീതി. ഫര്‍ണിച്ചറുകള്‍ വാങ്ങാനായി ഒരിക്കലും പണം ചെലവാക്കിയിട്ടില്ല.

പകരം ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങളും മറ്റും ശേഖരിച്ച് കേടുപാടുകള്‍ പരിഹരിച്ച് ഉപയോഗിക്കും. തെരുവുകളില്‍ ഉപേക്ഷിച്ച പഴയ യോഗ പായകള്‍ കൊണ്ടാണ് കേറ്റിന്റെ കിടക്ക നിര്‍മ്മിച്ചിരിക്കുന്നത്. വൈദ്യുതിക്കും ഗ്യാസിനും പണം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍, പാചകം ഒഴിവാക്കുന്നു. ഓവനുകള്‍ ചെറിയ അലമാരയായി ഉപയോഗിക്കുന്നു. എന്നിങ്ങനെയാണ് ടിവി ഷോയില്‍ കേറ്റ് തന്റെ ചെലവ് കുറഞ്ഞ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here