ജനുവരിയില്‍ നടന്ന കാപിറ്റോള്‍ ആക്രമണത്തില്‍ പങ്കെടുക്കുകയും ബ്ലാക്ക് ലൈവ്സ് മാറ്റര്‍ ബാനര്‍ കത്തിക്കുകയും ചെയ്ത കേസില്‍ പ്രൗഡ് ബോയ്സ് ലീഡര്‍ എന്റിക് ടാരിയോയ്ക്ക് അഞ്ച് മാസം തടവ് ശിക്ഷ വിധിച്ച് കോടതി. ട്രംപ് അനുഭാവികളായ തീവ്ര വലതുപക്ഷ ഗ്രൂപ്പായ പ്രൗഡ് ബോയ്‌സ് കാപിറ്റോള്‍ ആക്രമണത്തിന്റെ അന്നേ ദിവസം വ്യാപക അക്രമങ്ങളാണ് അഴിച്ചുവിട്ടത്.

ചരിത്രപരമായ പ്രമുഖ കറുത്ത വംശജരുടെ പള്ളിയില്‍ നിന്ന് മോഷ്ടിച്ച ബ്ലാക്ക് ലൈവ്സ് മാറ്റര്‍ ബാനര്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എന്റിക് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം തെളിവായെടുത്താണ് കോടതി ഇയാള്‍ക്ക് അഞ്ച് മാസം ശിക്ഷ വിധിച്ചത്. ഡിസി സുപ്പീരിയര്‍ കോടതി ജഡ്ജി ഹരോള്‍ഡ് എല്‍. കുഷെന്‍ബെറി ജൂനിയറാ ശിക്ഷ വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here