അമേരിക്കയിലെ ലൂസിയാനയില്‍ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റ് വൈദ്യുതിബന്ധം താറുമാറാക്കി ജനങ്ങളെ ഇരുട്ടിലാക്കിയിട്ട് മൂന്നു ദിവസം പിന്നിടുന്നു. വൈദ്യുതി നിലയങ്ങളും പവര്‍ഗ്രിഡുകളും തകര്‍ന്നതാണ് നഗരഗ്രാമീണ മേഖലകളെ ഒറ്റയടിക്ക് ഇരുട്ടിലേക്ക് തള്ളിവിട്ടത്. ലൂസിയാനയില്‍ പത്തുലക്ഷം കുടുംബങ്ങളും മിസിസിപ്പി നദീതീര മേഖലയില്‍ 90,000 കുടുംബങ്ങളിലും വൈദ്യുതി നിലച്ചിരിക്കുകയാണ്.

ശക്തമായ മഴയും കാറ്റും നദിയിലെ വെള്ളമുയര്‍ന്നതുമടക്കം ദുരന്തങ്ങള്‍ ഒന്നിച്ചു വന്നതോടെ ആകെ പകച്ചുപോയ അവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങള്‍. കാറ്റഗറി-4 എന്ന വിഭാഗത്തിലെ ചുഴലിക്കാറ്റ് 150 കിലോമീറ്റര്‍ വേഗത്തിലാണ് കരയിലേക്ക് വീശിയടിച്ചത്. അതിശക്തമായ ചുഴലിക്കാറ്റിലും പെള്ളപ്പൊക്കത്തിലും പെട്ട് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരാള്‍ മരംവീണും മറ്റൊരാള്‍ വാഹനമടക്കം ഒഴുക്കില്‍പെട്ടുമാണ് മരണമടഞ്ഞത്.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here