കാട്ടുതീയെത്തുടര്‍ന്ന് കാലിഫോര്‍ണിയയിലെ ഇരുപത് മില്യണ്‍ ഏക്കറോളം വരുന്ന ദേശീയ വനങ്ങള്‍ രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടുമെന്ന് വനംവകുപ്പ്. പൊതുജനങ്ങള്‍ക്കും അഗ്‌നിശമന സേനാംഗങ്ങള്‍ക്കും മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായാണ് ദേശീയ വനങ്ങള്‍ അടച്ചിടുന്നത്. കാലിഫോര്‍ണിയയില്‍ അമിതമായ ചൂട് അനുഭവപ്പെട്ടേക്കുമെന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാട്ടുതീയുണ്ടായാല്‍ ജീവഹാനി വരെ സംഭവിച്ചേക്കാമെന്നതിനാലാണ് അധികൃതര്‍ ഫോറസ്റ്റ് ഏരിയ അടച്ചിടാന്‍ തീരുമാനിച്ചത്.

കാലിഫോര്‍ണിയയിലെ റീജിയണല്‍ ഫോറസ്റ്റര്‍ ജെന്നിഫര്‍ എം. എബര്‍ലിയന്‍ ഒപ്പിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ സെപ്റ്റംബര്‍ 17 വരെ അടച്ചിടല്‍ നടത്തുന്നത്. വടക്കന്‍ കാലിഫോര്‍ണിയയിലെ ഫോറസ്റ്റ് സര്‍വീസിന്റെ ഒന്‍പത് ദേശീയ വനങ്ങളില്‍ ഒരാഴ്ച മുന്‍പ് കാട്ടുതീയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here