ഷിക്കാഗോ: ആഗോള പ്രവാസി മലയാളികളെ ആവേശം കൊള്ളിച്ചു ചരിത്രത്തില്‍ ആദ്യമായി കേരള രാഷ്ട്രീയ ത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുവാന്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസി മലയാളി മുന്നണി സ്വതന്ത്രനായി രംഗത്ത്­.

അടുത്തു വരുന്ന കേരള നിയമ സഭാ തിരെഞ്ഞെടുപ്പില്‍ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളിയും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ കുര്യന്‍ പ്രക്കാനം പത്തനംതിട്ട ജില്ലയില്‍ ആറന്മുളയില്‍ സ്വതന്ത്രനായി മതസരിക്കുന്നു. ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ്­ കമ്മറ്റി പ്രസിടന്റ്‌റ്, ഫൊക്കാനാ കാനഡ റീജിണല്‍ പ്രസിഡന്റ്, കാനഡയിലെ ബ്രംടന്‍ മലയാളി സമാജം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന കുര്യന്‍ നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകന്‍ ആണ്. പ്രവാസികളോടുള്ള സര്‍ക്കാരുകളുടെ അനാസ്ഥയിലും അവഗണനയിലും പ്രതിക്ഷേധിച്ചാണ് പ്രവാസി മലയാളി മുന്നണി ഇത്തവണ മത്സര രംഗത്ത്­ ഇറങ്ങുന്നത്.

ലോകത്തിനെ വിവിധ ഭാഗങ്ങളില്‍ ഉള്ള പ്രവാസികള്‍ ഇതിനോടകമായി ശ്രീ കുര്യനുവേണ്ടി പ്രചാരണ രംഗത്ത്­ സജീവമായി കഴിഞ്ഞു. പ്രവാസം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയവരുടെ പിന്തുണയോടെ കേരളത്തിലും പ്രചാരണ രംഗത്ത്­ ശ്രീ കുര്യന്‍ സജീവമായി കഴിഞ്ഞു.

വിവിധ സംഘടനകളും, മണ്ഡലത്തിലെ പ്രമുഖ സഭയും ഇതിനോടകമായി ശ്രീ കുര്യന് പിന്തുണ നല്‍കുന്നതായാണ് അറിയുന്നത് .മൂന്നു മുന്നണികളും ബാലാ പരീക്ഷണം നടത്തുന്ന ഈ മണ്ഡലത്തിലെ ഒരു പ്രമുഖ മുന്നണിയും കൂടി പിന്തുണ ഉറപ്പാക്കിയാല്‍ ചരിത്രത്തിമയി ഈ തിരഞ്ഞെടുപ്പ് മാറും. അതേസമയം മറ്റു സഖ്യസാദ്ധ്യതകള്‍ ഇല്ലങ്കിലും പ്രവാസികള്‍ മത്സര രംഗത്ത് സജീവമായാല്‍ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ കടമ്പ കടക്കല്‍ അല്പം ബുദ്ധിമുട്ടാകുമെന്നും നീരിക്ഷണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here