2001ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഖലീദ് ഷേഖ് മുഹമ്മദിന്റെ വിചാരണ ക്യൂബ ഹവാനയിലെ സൈനിക കോടതിയില്‍ ആരംഭിക്കുന്നു. 2001 സെപ്തംബര്‍ 11നാണ് വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് രണ്ട് യാത്രാ വിമാനങ്ങള്‍ ഇടിച്ചുകയറ്റി ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തിയത്. മൂവായിരത്തോളമാളുകളാണ് അന്നത്തെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഖലീദ് ഷേഖ് മുഹമ്മദിന്റെ വിചാരണ കഴിഞ്ഞ മാസം ആരംഭിക്കേണ്ടിയിരുന്നതാണ്. കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് വിചാരണ മാറ്റിവെച്ചത്. ഭീകരാക്രമണത്തില്‍ പങ്കാളികളായ വാലിദ് മുഹമ്മദ് സലീഹ് മുബാരക്, റമീസ് ബിന്‍ അല്‍ ഷിബ്, അലി അബ്ദുള്‍ അസീസ് അളി, മുസ്തഫ അഹമ്മദ് അദം എന്നീ പ്രതികളും കോടതിയില്‍ ഹാജരാക്കപ്പെട്ടിരുന്നു. എല്ലാ പ്രതികള്‍ക്കും വധശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here