പാക്കിസ്ഥാനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി കാബൂളില്‍ നടന്ന വനിതാ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകരെ തല്ലിച്ചതച്ച് താലിബാന്‍. എറ്റിലാ അട്രോസിലെ മാധ്യമപ്രവര്‍ത്തകരായ നെമാത് നഖ്വി, താഖി ദര്യാബി എന്നിവര്‍ക്കാണ് താലിബാന്‍ കസ്റ്റഡിയില്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്. ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ മാധ്യമപ്രവര്‍ത്തകരുടെ ചിത്രം അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് യാം ആണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത കാരണത്താലാണ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതെന്ന് മര്‍ക്കസ് യാം ട്വീറ്റ് ചെയ്തു. വനിതകള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് കാബൂളിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചത്. ആകാശത്തേക്ക് വെടിവെച്ചായിരുന്നു താലിബാന്‍ പ്രതിഷേധക്കാരോടു പ്രതികരിച്ചത്. ഈ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത നിരവധി മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here