ഇന്ത്യക്കാരനായ ഊബര്‍ ഡ്രൈവര്‍ ന്യു യോര്‍ക്ക് സിറ്റിയില്‍ വെടിയേറ്റ് മരിച്ചു. ഇന്ത്യക്കാരനായ കുല്‍ദീപ് സിംഗ് എന്ന 21കാരനാണ് ശനിയാഴ്ച രാത്രി ന്യൂയോര്‍ക്ക്‌സിറ്റിയില്‍ വെടിയേറ്റ് മരിച്ചത്. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ചയോടെ മരിക്കുകയായിരുന്നു. മൗണ്ട് സൈനായ് മോര്‍ണിംഗ് സൈഡ് ഹോസ്പിറ്റലില്‍ വെച്ചാണ് മരിച്ചത്.

കുല്‍ദീപിന്റെ ഊബറില്‍ കയറിയ യാത്രക്കാരനും മറ്റൊരാളും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിംഗിന്റെ കാറിന്റെ ബാക്ക്സീറ്റില്‍ ഇരുന്ന യാത്രക്കാരനും പുറത്തു നിന്ന് ഒരു പതിനഞ്ചുകാരനുമായി വാക്കേറ്റമുണ്ടാവുകയും ഇരുവരും പരസ്പരം വെടി വെക്കുകയുമായിരുന്നു. എന്നാല്‍ ഡ്രൈവറായ കുല്‍ദീപിന്റെ തലയ്ക്കാണ് വെടിയേറ്റത്.

ഊബര്‍ ടാക്‌സിയില്‍ സഞ്ചരിച്ച യാത്രക്കാരനെ പോലീസ് അന്വേഷിച്ചു വരികയാണ്. വെടിയേറ്റ് സാരമായി പതിനഞ്ചുകാരന്‍ ചികിത്സയിലാണ്. ഇയാളുടെ കൈവശം കഞ്ചാവ് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here