അമേരിക്കയില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ഇനി മുതല്‍ അഞ്ഞൂറു മുതല്‍ ആയിരം ഡോളര്‍ വരെ പിഴയീടാക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. ആദ്യ തവണ പിഴയീടാക്കുമ്പോഴാണ് ഈ തുക. വീണ്ടും മാസ്‌ക് ധരിക്കാതിരിക്കുകയാണെങ്കില്‍ പിഴത്തുക ആയിരം മുതല്‍ മൂവായിരം ഡോളര്‍ വരെയായി വര്‍ധിപ്പിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ മാസ്‌ക് ഉപയോഗിക്കാതെ യാത്ര ചെയ്താല്‍ കര്‍ശന നടപടി ഉണ്ടാകും. മാസ്‌ക് വയ്ക്കാന്‍ പറയുന്ന ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെയും മറ്റു ഗതാഗത സംവിധാനങ്ങളിലെ അധികൃതരെയും ആളുകള്‍ ശകാരിക്കുന്നതു കാണുന്നുണ്ട്. കുറെക്കൂടി വിവേകത്തോടെ പെരുമാറുക എന്നാണ് ഇവരോടു പറയാനുള്ളതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here