കൊറോണയേയും സീസണല്‍ ഇന്‍ഫ്‌ലുവന്‍സയേയും പ്രതിരോധിക്കുന്ന സിംഗിള്‍ ഡോസ് ബൂസ്റ്റര്‍ വാക്‌സിന്‍ വികസിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തി മൊഡേണ. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റെഫാന്‍ ബന്‍സലാണ് ഈ വിവരം വെളിപ്പെടുത്തിയത്. നോവല്‍ റെസ്പിറേറ്ററി വാക്‌സിന്‍ എന്ന പ്രോഗ്രാമിന്റെ ആദ്യഘട്ടത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ കമ്പനിയുടെ ഓഹരിവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ബൂസ്റ്റര്‍ ഡോസ് എപ്പോള്‍ വിപണിയിലെത്തുമെന്നത് സംബന്ധിച്ച് കമ്പനി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആറ് മാസം മുതല്‍ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്നോടിയായുള്ള മിഡ്-സ്റ്റേജ് ട്രയല്‍ ടെസ്റ്റിംഗ് നടന്നു വരികയാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here