ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ നൂറ് പ്രമുഖരുടെ പട്ടിക പുറത്തിറക്കിയതിനെത്തുടര്‍ന്ന് വിവാദത്തിലായി ടൈംമാഗസിന്‍. നൂറ് പ്രമുഖരുടെ പട്ടികയില്‍ താലിബാന്‍ നേതാവ് മുല്ല ബരാദറുടെ പേരും ഉള്‍പ്പെട്ടതോടെയാണ് മാഗസിന്‍ വിവാദത്തിലായിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച നൂറ് നേതാക്കന്മാരുടെ പേരുകള്‍ക്കൊപ്പമാണ് പ്രാധാന്യത്തോടെ താലിബാന്‍ ഭീകര നേതാവിന്റെ പേരും നല്‍കിയിരിക്കുന്നത്.

എല്ലാ വര്‍ഷവും ലോകത്തെ സ്വാധീനിച്ച പ്രമുഖരുടെ പട്ടിക ടൈംമാഗസിന്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഈ വര്‍ഷത്തെ പേരുകളില്‍ താലിബാന്‍ നേതാവിന് വളരെയധികം വിശേഷണങ്ങള്‍ നല്‍കിക്കൊണ്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയുമായി ദോഹയിലെ എല്ലാ സമാധാന ചര്‍ച്ചകളിലും നേതൃത്വം കൊടുത്ത നേതാവാണ് മുല്ല ബാരാദര്‍ എന്നും താലിബാന്‍ സംഘത്തിലെ ശാന്തനും ഏറെ ബഹുമാനിക്കപ്പെടുന്നയാളുമാണെന്നും വിശദീകരണം നല്‍കിയിട്ടുണ്ട്.

അതേസമയം പട്ടികയില്‍ താലിബാന്‍ നേതാവിന്റെ പേര് ഉള്‍പ്പെടുത്തിയതിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനു മുന്‍പും ടൈംമാഗസിന്‍ വിവാദങ്ങളിലിടം പിടിച്ചിട്ടുണ്ട്. 2001ല്‍ മാഗസിന്റെ മുഖചിത്രമായി വന്നത് മുഖംമറച്ച താലിബാന്‍ ഭീകരനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here