അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. പാക്കിസ്ഥാന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കമലാഹാരിസിന്റെ പ്രസ്താവന. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകള്‍ അമേരിക്കയുടേയും ഇന്ത്യയുടേയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും കമലാ ഹാരിസ് ചൂണ്ടിക്കാട്ടി.

ഭീകരവാദത്തെ പിന്തുണക്കുന്ന നയം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും കമലാഹാരിസ് പറഞ്ഞു. സ്വന്തം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു. വൈറ്റ്ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ആഗോള സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി ബര്‍ഷ് വര്‍ധന്‍ ശ്ൃംഖല മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here