കോവിഡ് വ്യാപനവും മറ്റ് അസുഖങ്ങളും മാനസിക സമ്മര്‍ദ്ദത്തിലാക്കിയ രോഗികളേയും ആരോഗ്യ പ്രവര്‍ത്തകരേയും സഹായിക്കുന്നതിന് നായകളെ വെച്ച് പരീക്ഷണം നടത്തി സാന്റിയാഗോയിലെ തെറാപ്പിസ്റ്റുകള്‍. ചിലിയിലെ എക്സിക്വല്‍ ഗോണ്‍സാലസ് കോര്‍ട്ടെസ് ആശുപത്രിയിലാണ് പരീക്ഷണാര്‍ത്ഥം രോഗികള്‍ക്കരുകിലേക്ക് നീളന്‍ രോമങ്ങളുള്ള നായകളെ എത്തിച്ചത്. പ്രത്യേക പരിശീലനം നല്‍കിയ നായകളെയാണ് തെറാപ്പിക്കായി ഉപയോഗിച്ചത്.

രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നായകളുമായി ഇടപഴകാനും അവയെ തലോടാനും ഓമനിക്കാനുമൊക്കെ അവസരം നല്‍കിയതു വഴി മാറ്റങ്ങള്‍ കണ്ടതായാണ് തെറാപ്പിസ്റ്റുകള്‍ അവകാശപ്പെടുന്നത്. എല്ലാ ദിവസവും നായകളെ ആശുപത്രി വാര്‍ഡുകളില്‍ എത്തിച്ചതോടെ അടിയന്തിര ശസ്ത്രക്രിയ്ക്ക് വിധേയരായവരുടെയടക്കം മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here