മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകളാണ് രംഗത്തെത്തിയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി മടങ്ങുന്നതിനു മുന്‍പ് വിവിധ സംഘടനാ പ്രതിനിധികള്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്രസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്ന സമയത്താണ് പുറത്ത് വ്യത്യസ്ഥ സംഘടനകള്‍ പ്രതിഷേധവുമായെത്തിയത്.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, പ്രാദേശിക ഗുരുദ്വാര, ഹിന്ദുസ് ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് തുടങ്ങിയ സംഘടനകളാണ് ഐക്യരാഷ്ട്ര സഭയ്ക്ക് പുറത്ത് പ്രതിഷേധവുമായെത്തിയത്. മോദി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ക്കെതിരെയും മനുഷ്യാവകാശ ലംഘനവും ഏകാധിപത്യ പ്രവണതയും ചൂണ്ടിക്കാട്ടിയുമായിരുന്നു ഗ്രൂപ്പുകള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

അതേസമയം നൂറോളം ഖാലിസ്ഥാനികളും പ്രതിഷേധവുമായി എത്തിയിരുന്നു. പ്രകടനവുമായി എത്തിയ ഖാലിസ്ഥാനികളെ പോലീസ് തടഞ്ഞതോടെ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയും കാറുകളില്‍ പതാകകള്‍ പറത്തിയും പ്രതിഷേധമറിയിച്ച് അവര്‍ പിന്‍വാങ്ങുകയായിരുന്നു. ഖാലിസ്ഥാന്റെ പ്രതിഷേധവുമായി തങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലെന്നും തങ്ങള്‍ അവര്‍ക്ക് എതിരാണെന്നും മറ്റ് സംഘടനകള്‍ അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here