അനധികൃത കുടിയേറ്റക്കാര്‍ക്ക് ആശ്വാസമായി ഉത്തരവുമായി ഹാംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി അലജാന്ദ്രൊ മയോര്‍ക്കാസ്. പുതിയ ഉത്തരവ് പ്രകാരം ഇല്ലീഗല്‍ ആയ ഒരാളെ ഡീപോര്‍ട്ട് ചെയ്യാന്‍ കൃത്യമായ മാനദണ്ഡമില്ല. പകരം നിരവധി കാരണങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ഡീപോട്ട് ചെയ്യാന്‍ സാധിക്കൂ. പ്രതിഷേധ പരിപാടിയിലോ യൂണിയനിലോ പങ്കെടുത്തെന്ന കാരണം ചൂണ്ടിക്കാട്ടി അറസ്റ്റും ഡീപോര്‍ട്ടേഷനും പാടില്ലെന്ന് പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

പ്രായാധിക്യം, അഥവാ പ്രായ കുറവ്, ദീര്‍ഘകാലം അമേരിക്കയില്‍ താമസിച്ചത്, മിലിട്ടറി സര്‍വീസ്, മിലിട്ടറി സര്‍വീസ് നടത്തിയ കുടുംബത്തിലെ അംഗം തുടങ്ങി നിരവധി കാരണങ്ങള്‍ അനുകൂലമായ പരിഗണന ലഭിക്കാന്‍ സഹായകമാകും. നവംബര്‍ 29 മുതല്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രാബല്യത്തില്‍ വരും.

LEAVE A REPLY

Please enter your comment!
Please enter your name here