പരസ്പരമുള്ള വഴക്ക് കൗമാരക്കാരായ സഹോദരങ്ങളുടെ മാനസിക ആരോഗ്യത്തിന് ഭീഷണിയാകുമെന്ന് പഠനം. നിരന്തരമായി പര്‌സപരം വഴക്ക് കൂടുന്നത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ജേര്‍ണല്‍ ഓഫ് യൂത്ത് ആന്‍ഡ് അഡോളസെന്‍സ് മാസികയില്‍ പ്രസിദ്ധീകരിച്ച സര്‍വ്വേ ഫലത്തില്‍ പറയുന്നത്.

കൗമാരപ്രായക്കാരായ പതിനേഴായിരത്തോളം കുട്ടികളില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ റിസല്‍ട്ട് ലഭിച്ചത്. പരസ്പരം എപ്പോഴും വഴക്കിടുന്ന സഹോദരങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ഇത്തരത്തിലുള്ള കൗമാരക്കാരില്‍ മാനസിക പ്രശ്നങ്ങള്‍ കണ്ടെത്തിയതായി പഠനത്തിന് നേതൃത്വം നല്‍കിയ യോര്‍ക്ക് സര്‍വകലാശാലയിലെ അദ്ധ്യപകനും എഴുത്തുകാരനുമായ ഡോ ഉമര്‍ തോസീബ് പറഞ്ഞു.

അതേസമയം തമ്മിലുള്ള വഴക്ക് ചില സാഹചര്യങ്ങളില്‍ അവര്‍ക്ക് ശക്തി നല്‍കുകയും പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യാനുള്ള കഴിവ് നല്‍കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here