ഇന്ത്യയില്‍ സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷന്‍ ആരംഭിക്കുന്നതിനുളള അനുമതിക്കായി എല്ലാ അപേക്ഷകളും സമര്‍പ്പിച്ച് കഴിഞ്ഞുവെന്ന് സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക്. സ്പേസ് എക്സിന്റെ സാറ്റ്ലൈറ്റ് ബ്രോഡ്ബാന്റായ സ്റ്റാര്‍ ലിങ്ക് 2022 ഡിസംബറോടെ ഇന്ത്യയില്‍ ആരംഭിക്കാനാണ് തീരുമാനം. 2022 ഡിസംബറോടെ രണ്ട് ലക്ഷം ടെര്‍മിനലുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.

ഇന്ത്യയില്‍ നിന്നുള്ള പ്രീ ഓര്‍ഡറുകള്‍ 5000 കടന്നതോടെയാണ് ബ്രോഡ് ബാന്റ് സര്‍വ്വീസ് ആരംഭിക്കാന്‍ മസ്‌കും സംഘവും തീരുമാനിച്ചത്. നിലവില്‍ വിവിധ രാജ്യങ്ങളില്‍ സ്റ്റാര്‍ ലിങ്ക് ഉണ്ട്. ഓരോ ഉപഭോക്താവില്‍ നിന്നും 99 ഡോളര്‍ അല്ലെങ്കില്‍ 7,350 രൂപയാണ് ഡെപ്പോസിറ്റായി ഈടാക്കുക. സെക്കന്റില്‍ 50 മുതല്‍ 150 മെഗാബൈറ്റ് വരെ ഡാറ്റാ നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here