തായ്വാന്‍ ലോകരാജ്യങ്ങള്‍ അംഗീകരിച്ചിരിക്കുന്ന ഒരു രാജ്യമാണെന്ന് ചൈന മറക്കരുതെന്ന് അമേരിക്ക. തായ്വാന് മേലുള്ള ചൈനയുടെ തികച്ചും പ്രകോപനപരമായ നീക്കങ്ങളില്‍ അമേരിക്ക ആശങ്കരേഖപ്പെടുത്തുകയാണ്. തായ്വാനെന്ന രാജ്യത്തിന്റെ അഖണ്ഡതയ്ക്കുമേലുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. മേഖലയിലെ സമാധാനം തകര്‍ക്കുന്ന തരത്തിലേക്കാണ് ചൈനയുടെ നീക്കമെന്നും വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജെന്‍സാക്കി പറഞ്ഞു.

തായ്വാന് മേല്‍ ചൈനയുടെ പ്രകോപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ മുന്നറിയിപ്പ്. തായ്‌വാന്‍ തങ്ങളുടെ വ്യാപാര കണ്ണിയുടെ ഒരു ഭാഗമാണെന്നും ജെന്‍സാക്കി വ്യക്തമാക്കി. ചൈനയുടെ അനിയന്ത്രിതമായ സമ്മര്‍ദ്ദങ്ങള്‍ പ്രതിരോധ രംഗത്ത് തായ്വാനെ സഹായിക്കേണ്ട അവസ്ഥയിലേക്കാണ് എത്തിച്ചിരി ക്കുന്നതെന്നും ജെന്‍ സാക്കി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here