![power-ball-jackpot](https://i0.wp.com/keralatimes.com/wp-content/uploads/2021/10/power-ball-jackpot.gif?resize=696%2C348&ssl=1)
പവര്‍ ബോള്‍ ജാക്ക്പോട്ട് കാലിഫോര്‍ണിയയില്‍ വിറ്റ ടിക്കറ്റിനെന്ന് കാലിഫോര്‍ണിയ ലോട്ടറി ട്വീറ്റ് ചെയ്തു. വിജയിക്ക് എഴുന്നൂറ് മില്യണ്‍ ഡോളറാണ് ലഭിക്കുക. ചൊവ്വാഴ്ചയാണ് ലോട്ടറി ഡിപ്പാര്‍ട്ട്മെന്റ് സമ്മാനാര്‍ഹമായ നമ്പര്‍ വെളിപ്പെടുത്തിയത്. 12,22,54,66,69 ആണ് നമ്പറുകള്‍. വിറ്റ ടിക്കറ്റിന്റെ ആറ് നമ്പറുകളും മാച്ച് ആയതോടെയാണ് ജാക്ക് പോട്ട് വിജയിയെ പ്രഖ്യാപിച്ചത്.
അതേസമയം വിജയി ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. 40 റൗണ്ട് വിജയികളില്ലാത്ത നറുക്കെടുപ്പ് കഴിഞ്ഞപ്പോഴാണ് ജാക്ക് പോട്ട് 699.8 മില്ല്യണ്‍ ആയത്. പവ്വര്‍ ബോള്‍ ചരിത്രത്തിലെ അഞ്ചാമത്തെയും അമേരിക്കയിലെ ഏഴാമത്തയും വലിയ ജാക്ക് പോട്ടാണ് ഇത്. സമ്മാനാര്‍ഹനായ വ്യക്തിക്ക് സമ്മാനത്തുക ഗഡുക്കളായോ ഒറ്റത്തവണയോ വാങ്ങാവുന്നതാണ്.