ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണക്കാര്‍ ഇന്ത്യയെന്ന് അമേരിക്ക. മഹാമാരിക്കെതിരായ യുദ്ധത്തില്‍ നേതൃസ്ഥാനത്ത് നിന്നാണ് ഇന്ത്യ പ്രവൃത്തിക്കുന്നതെന്നും ഇന്ത്യയുടെ ഈ പരിശ്രമം അഭിനന്ദനീയാര്‍ഹമാണെന്നും അമേരിക്ക പ്രശംസിച്ചു. വാക്സിന്‍ നിര്‍മ്മാണ പങ്കാളിത്വത്തിലൂടെ ഇതില്‍ പങ്കു ചേരാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡപ്പെടുത്താന്‍ അമേരിക്ക ആഗ്രഹിക്കുന്നു. തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഇരുരാജ്യങ്ങളും ഒരുമിച്ചു ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ ശ്രമിക്കുമെന്നും വെന്‍ഡി ഷെര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ വെച്ച് നടന്ന ഇരുരാജ്യങ്ങളുടേയും ഉഭയക്ഷി യോഗത്തിലാണ് വെന്‍ഡി ഇക്കാര്യം വ്യക്തമാക്കിയത്.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here